ചികിത്സാ ധനസഹായം കൈമാറി
മലപ്പുറം;തിരൂരിലെ സ്വകാര്യ ബസ് തൊഴിലാളി കളരിക്കല്‍ സാദിഖിന്റെ ചികിത്സാ ഫണ്ടിലേക്ക് സ്വകാര്യ ബസ് തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) സ്വരൂപിച്ച ഫണ്ട് ജില്ലാ സെക്രട്ടറി അഡ്വ കെ ഫിറോസ് ബാബു കൈമാറി.

സാദിഖിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ യൂണിയന്‍ ജില്ലാ ട്രഷറര്‍ കെ ജാഫര്‍ ഉണ്ണിയാല്‍,ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ റാഫി, പി സിറാജ് ,തിരൂര്‍ഏരിയാ കമ്മിറ്റി അംഗങ്ങളായ റഹൂഫ് മണി ,കോയ എന്നിവര്‍ പങ്കെടുത്തു.