Fincat

നന്മ മലപ്പുറം മേഖല സമ്മേളനം നടത്തി


മലപ്പുറം: കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം കലാകാരന്മാരുടെ ദേശീയ  സംഘടനയായ നന്മ മലപ്പുറം മേഖല സമ്മേളനം നടത്തി. സമ്മേളനം കവി ജി കെ റാം മോഹന്‍ ഉദ്ഘാടനം ചെയ്തു . ചടങ്ങില്‍ മേഖല പ്രസിഡന്റ് മജീഷ്യന്‍ മലയില്‍ ഹംസ അധ്യക്ഷത വഹിച്ചു.

നന്മ മലപ്പുറം മേഖല സമ്മേളനം കവി ജി കെ റാം മോഹന്‍ ഉദ്ഘാടനം ചെയ്യുന്നു

മേഖല സെക്രട്ടറി ഹനീഫ് രാജാജി സ്വാഗതം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ സബീര്‍ പി എസ് എ മുഖൃ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സജിത്ത് വി പൂക്കോട്ടുംപാടം  ജില്ലാ  റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ശ്യാം പ്രസാദ്മഞ്ചേരി, രവീന്ദ്രന്‍ പി, ബാബുരാജ് കോട്ടക്കുന്ന്, ഉസ്മാന്‍ ഇരുമ്പൂഴി, സുബൈര്‍ പി കെ, മുജീബ് കൂട്ടീരി, പ്രദീപ്, ഹംസ മുണ്ടുപറമ്പ്, നവാസ് തറയില്‍, ശോഭ തുടങ്ങിയവര്‍ സംസാരിച്ചു.