Fincat

മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു

വയനാട്: വടുവൻചാൽ കാട്ടിക്കൊല്ലിയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ഫയർഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു. വീട് നിർമ്മാണത്തിന് വേണ്ടി മതിൽകെട്ടുന്നതിനിടെയായിരുന്നു മണ്ണിടിച്ചിലുണ്ടായത്.

മൂന്ന് തൊഴിലാളികളാണ് ജോലിക്കെത്തിയിരുന്നത്. രണ്ട് പേർ അപകട സമയത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. മരിച്ചയാളുടെ മൃതദേഹം ആശുപത്രയിലേക്ക് മാറ്റി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാട്ടുകാരെല്ലാം ഭീതിയിലാണ്. സ്ഥലം എം.എൽ.എ ഐ.സി ബാലകൃഷ്ണൻ അടക്കമുള്ളവർ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പൊലീസും ഫയർഫോഴ്‌സും മണ്ണിനടിയിൽ ഇപ്പോഴും തിരച്ചിൽ നടത്തുന്നുണ്ട്.