ഭാരതപ്പുഴയുടെ തീരത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കണം; മലമ്പുഴ ഡാമിന്റെ ഷട്ടർ ഇന്ന് തുറക്കും

മലപ്പുറം: മലമ്പുഴ ഡാമിലെ ജലനിരപ്പ്  ഉയരുകയും  വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാമിന്റെ  സ്പിൽവെ  ഷട്ടറുകൾ
ഇന്ന് വൈകിട്ട് മൂന്നിന്  തുറക്കും. മലമ്പുഴ ഡാമിന്റെ താഴെ ഭാഗത്തുള്ള മുക്കൈ പുഴ, കല്പാത്തി, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന്  ജില്ലാ കലക്റ്റർ വി.ആർ പ്രേം കുമാർ അറിയിച്ചു