Kavitha

മദ്രസയില്‍ നിന്നു സൈക്കിളില്‍ മടങ്ങവെ വിദ്യാര്‍ഥി കുളത്തില്‍ വീണു മരിച്ചു


ഫറോക്ക്: മദ്രസ വിട്ട് വീട്ടിലേക്ക് സൈക്കിളില്‍ മടങ്ങവെ തെന്നിവീണ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു.ചെറുവണ്ണൂര്‍ കൊളത്തറ അറക്കല്‍ പാടം അമ്മോത്ത് വീട്ടില്‍ മുസബീറിന്റെ മകന്‍ മുഹമ്മദ് മിര്‍ഷാദ് (13 ) ആണ് മരിച്ചത്.ശനി രാവിലെ പതിനൊന്നരയോടെ കൊളത്തറ മദ്രഅങ്ങാടിയിലെ മദ്രസ വിട്ട് സൈക്കിളില്‍ വരുമ്പോള്‍ വീടെത്തുന്നതിന് മുമ്പ് , മഴയില്‍ നിറഞ്ഞ് കവിഞ്ഞ വലിയ പറമ്പ് കുളത്തിലേക്ക് തെന്നി വീണതായാണ് നിഗമനം.

1 st paragraph

കൊളത്തറ ആത്മവിദ്യാ സംഘം യുപി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് മിര്‍ഷാദ് .ഇതുവഴി വന്ന സമീപവാസിയാണ് കുളത്തില്‍ സൈക്കിള്‍ ടയര്‍ പൊങ്ങിക്കിടക്കുന്നത് കണ്ടത്. ഇറങ്ങി നോക്കിയപ്പോള്‍ ബാഗു പിന്നില്‍ തൂക്കിയ നിലയില്‍ കമിഴ്ന്ന് കിടക്കുകയായിരുന്നു.ഉടന്‍ നഗരത്തിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കനത്ത മഴയില്‍ കുളത്തില്‍ വെള്ളം നിറഞ്ഞതിനാലാണ് കുട്ടി വീണത് കാണാതായതും മരണത്തിന് കാരണമായതും.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ച മൃതദേഹം ഞായര്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചയ്ക്ക്
ശേഷം ഖബറടക്കും. ഉമ്മ :ഷാഹിന .
സഹോദരങ്ങള്‍ : ദില്‍ഷാദ് , ഷഹാന .

2nd paragraph