കോഡൂരിൽ 80 ലക്ഷം രൂപ കവർച്ച ചെയ്ത സംഭവം: മുഖ്യ സൂത്രധാരനായ 27കാരൻ പിടിയിൽ; പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെ ആറോളം കേസുകൾ
മലപ്പുറം: മലപ്പുറം കോഡൂരിൽ 80ലക്ഷം രൂപ കവർച്ച ചെയ്ത സംഭവത്തിലെ മുഖ്യ സൂത്രധാരൻ കണ്ണൂരിലെ 27കാരൻ. സംഭവ ശേഷം മൊബൈൽ ഫോൺ ഓഫാക്കി പ്രതി കണ്ണൂരിലെ വാടക ക്വാർട്ടേഴ്സിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിക്കെതിരെ നിലവിലുള്ളത് വധശ്രമം ഉൾപ്പെടെ ആറോളം കേസുകൾ.

കഴിഞ്ഞ നവംബർ 26നു മലപ്പുറം കോഡൂരിൽ 80 ലക്ഷം കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിൽ കണ്ണൂർ സ്വദേശി, നായി കർണ്ണാണ്ടു കണ്ടി വീട്ടിൽ മൊയ്തീൻ മകൻ മുബാറകിനെ (27)യാണു മലപ്പുറം ഇൻസ്പക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. കവർച്ചക്കുള്ള പ്ലാൻ തയ്യാറാക്കി ക്വട്ടേഷൻ സംഘങ്ങളെ ഏർപ്പാടു ചെയ്തത് ഈ 27കാരനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം മൊബൈൽ ഫോൺ ഓഫാക്കി പ്രതി കണ്ണൂരിലെ വാടക ക്വാർടേഴ്സിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. പ്രതിക്ക് ഒല്ലൂർ, വളപട്ടണം, കാസർഗോഡ് , ഇരിക്കൂർ, മയിൽ എന്നി സ്റ്റേഷനുകളിലായി വധശ്രെമം ഉൾപ്പെടെ ആറോളം കേസ് നിലവിലുണ്ട്, കാസർഗോഡ് മൂന്നരക്കോടി കവർച്ച ചെയ്ത കേസിൽ പൊലീസ് വാറന്റ് നോട്ടീസ് പുറപ്പെടുവിച്ച ആളാണ് മുബാറക്ക്. എസ്‌ഐ: എം.ഗിരീഷ് , പൊലീസ് ഉദ്യോഗസ്ഥരായ ദിനേഷ് ഇരുപ്പക്കണ്ടൻ , ആർ . ഷഹേഷ്, സിറാജ്. കെ എന്നിവരുടെ നേതൃത്വത്തിൽ ആണ് കേസ് അന്വേഷണം നടത്തുന്നത്.