ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തേടി രാത്രി വീട്ടിലെത്തി, പീഡിപ്പിക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ
കോട്ടയം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം വടക്കടത്ത് വളപ്പിൽ അബ്ദുൾ നിസാറിനെയാണ് (18) വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. കൗമാരക്കാരിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൗമാരക്കാരിയെ പ്രണയം നടിച്ചാണ് വലയിലാക്കിയത്. രാത്രി വീട്ടിലെത്തിയ പ്രതി പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. വാകത്താനം എസ് ഐ പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.