Fincat

ചങ്ങരംകുളത്ത് കോഴിയുടെ വില കുറച്ച് വിറ്റയാൾ പിടിയിൽ; തൂക്കത്തിൽ കൃത്രിമമെന്ന് പരാതി; കടയ്‌ക്കുള്ളിൽ കയറി പരിശോധന നടത്തി മറ്റ് കടക്കാർ

ചങ്ങരംകുളം: കോഴിയിറച്ചിയുടെ തൂക്കത്തിൽ കൃത്രിമം കാട്ടി കോഴിവില കുറച്ച് വിൽപ്പന നടത്തിയ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. നരണിപ്പുഴ റോഡിലെ എം.എസ്.കോഴിക്കടയിലാണ് തട്ടിപ്പ് നടന്നത്. ഇലക്ട്രോണിക് യന്ത്രത്തിൽ കൃത്രിമം കാണിച്ചായിരുന്നു തട്ടിപ്പ്. എടപ്പാൾ സ്വദേശി അഫ്‌സലിനെയാണ്(31) ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

1 st paragraph

കടയിലെ ഇലക്ട്രോണിക് യന്ത്രവും കസ്റ്റഡിയിൽ എടുത്തു. മാർക്കറ്റ് വിലയിലും കുറച്ച് വിൽപ്പന നടത്തിയതിനാൽ ഈ കടയിൽ കുറച്ച് ദിവസങ്ങളായി നല്ല തിരക്ക് ഉണ്ടായിരുന്നു. തുടർന്ന് പ്രദേശത്തെ മറ്റ് കോഴിക്കച്ചവടക്കാർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.