അടുത്ത 5 ദിവസം കേരളത്തിൽ വ്യാപകമായ സാധാരണ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം ദുർബലമായി ന്യുന മർദ്ദമായി തീർന്നു. വടക്കു കിഴക്കൻ വിദർഭക്കും സമീപ പ്രദേശത്തിനും മുകളിൽ മറ്റൊരു ന്യുന മർദ്ദം നിലനിൽക്കുന്നു. മൺസൂൺ പാത്തി (Monsoon Trough) അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് വടക്കോട്ട് മാറിയിരിക്കുന്നു ഇതിന്റെ ഫലമായി അടുത്ത 5 ദിവസം കേരളത്തിൽ വ്യാപകമായ സാധാരണ മഴയ്ക്ക് സാധ്യത
കേരളത്തിൽ ജൂലൈ 18 മുതൽ 22 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു