തെരുവ് നായയുടെ കടിയേറ്റ സ്ത്രീ മരിച്ചു.

തൃശ്ശൂർ: തൃശ്ശൂരിൽ തെരുവ് നായയുടെ കടിയേറ്റ സ്ത്രീ മരിച്ചു. കല്ലുത്തിപ്പാറ തൈവളപ്പിൽ ഷീല (52) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ‍്‍ചയാണ് തെരുവ് നായയുടെ കടിയേറ്റത്. തുടർന്ന് ആശുപത്രിയിലെത്തി ഇഞ്ചക്ഷൻ എടുത്തിരുന്നു. രണ്ടാം ഡോസും എടുത്തു. മുറിവ് ഡ്രസ് ചെയ്യാൻ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പേവിഷബാധയാണോ മരുന്നിന്റെ റിയാക്ഷനാണോ മരണകാരണം എന്നത് പോസ്റ്റുമോർട്ടത്തിന് ശേഷമേ വ്യക്തമാകൂ.

കണ്ടാണശ്ശേരി പോസ്റ്റ് ഓഫീസിലെ താൽക്കാലിക പോസ്റ്റ് വുമൺ ആണ് മരിച്ച ഷീല. ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഇവർ രാത്രി സഹോദരിയുടെ വീട്ടിലാണ് ഉറങ്ങിയിരുന്നത്. ഇങ്ങനെ പോയി മടങ്ങുന്നതിനിടെയാണ് തെരുവുനായയുടെ കടിയേറ്റത്.