Fincat

പാര്‍ട്ടിയും മതസംഘടനകളും പണ്ഡിതന്മാരും നടത്തിയ കടുത്ത പ്രതിഷേധങ്ങളുടെ ഫലമാണ് വഖഫ് നിയമനങ്ങളിലെ പിന്മാറ്റം; മുസ്‌ലിം ലീഗ്

മലപ്പുറം: വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട നിയമ നിര്‍മാണം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്നത് സന്തോഷകരമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. വിഷയത്തില്‍ മുസ്‌ലിം ലീഗും മുസ്‌ലിം മത സംഘടനകളും പണ്ഡിതന്മാരും നടത്തിയ കടുത്ത പ്രതിഷേധങ്ങളുടെ ഫലമാണ് ഇപ്പോഴുണ്ടായ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

1 st paragraph

മുസ്‌ലിം ലീഗ് പതിനായിരങ്ങളെ അണിനിരത്തി കോഴിക്കോട് കടപ്പുറത്ത് നടത്തിയ വഖഫ് സംരക്ഷണ റാലിയും, തുടര്‍ന്ന് മുസ്‌ലിം ലീഗ് എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ പോരാട്ടങ്ങളും വിജയം കണ്ടിരിക്കുന്നു. ജനാധിപത്യ പ്രതിഷേധത്തില്‍ അണിനിരന്ന മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും അവകാശപ്പെട്ടതാണ് ഈ വിജയം. വിഷയം ദീര്‍ഘിപ്പിച്ച് കൊണ്ടുപോകാതെ സര്‍ക്കാര്‍ തീരുമാനപ്രകാരമുള്ള തുടര്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

2nd paragraph

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട നടപടി പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. നിയമനം പിഎസ്‌സിക്ക് വിട്ട നിയമനിര്‍ണത്തില് ഭേദഗതിക്ക് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മുസ്‌ലിം സംഘടനകളുടെ യോഗത്തിലെ വികാരം സര്‍ക്കാര്‍ മാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പികെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

തീരുമാനമെടുത്തതിന്റെ ഭാഗമായുള്ള തുടര്‍നടപടി സ്വീകരിച്ചു വരുന്നുവെന്ന് കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മുസ്‌ലിം സംഘടനകളും മുസ്‌ലിം ലീഗും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രി മുസ്‌ലിം നേതാക്കളുടെ യോഗം വിളിച്ചിരുന്നു. തീരുമാനമൊന്നും യോഗത്തില്‍ പറഞ്ഞിരുന്നില്ല.