Fincat

എസ്. ഡി. പി. ഐ പ്രതിഷേധിച്ചു


തിരൂര്‍ : അവശ്യ സാധനങ്ങൾക്ക് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് എസ്, ഡി, പി, ഐ തിരൂർ മുനിസിപ്പൽ കമ്മറ്റിയുടെ കീഴിൽ തിരൂരിൽ തീ പന്തങ്ങളേന്തി പ്രകടനം നടത്തി. അരിയും, പാലും, തൈരും തുടങ്ങി സാധാരണക്കാരനെ നേരിട്ട് ബാധിക്കുന്ന ഭക്ഷ്യ വസ്തുക്കൾക്ക് നികുതി ഏർപ്പെടുത്തിയ ജി. എസ്. ടി അധികാരികളുടെ ജനദ്രോഹ നടപടിയിൽ പ്രതിഷേധചായിരുന്നു പ്രതിഷേധം.

രാജ്യമൊട്ടാകെ എസ്, ഡി, പി, ഐ ഇത്തരം സമാന രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നതായി പ്രതിഷേധ പ്രകടനം ഉത്ഘാടനം ചെയിതു സംസാരിച്ച എസ്, ഡി, പി, ഐ തിരൂർ മണ്ഡലം സെക്രട്ടറി നജീബ് തിരൂര്‍ വ്യക്തമാക്കി. പിറന്നു വീഴുന്ന കുഞ്ഞിന് കൊടുക്കുന്ന പാലിന് പോലും നികുതി ഏര്‍പ്പെടുത്തുന്ന ഫാഷിസ്റ്റ് ഭരണ കൂടം ആണ് ഇന്ന് രാജ്യം ഭരിക്കുന്നതന്നും,പാവം ജനതയെ വഞ്ചിച്ചു കോര്‍പ്പറേറ്റ്ന് ലാഭം ഒരുക്കി കൊടുക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത് എന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം കൂട്ടി ചേര്‍ത്തു. മുന്‍സിപ്പല്‍ പ്രസിഡണ്ട് ഹംസ അന്നാര അധ്യക്ഷതവഹിച്ചു.

പ്രഘടനം തിരൂര്‍ നഗരം ചുറ്റി സെന്‍ട്രല്‍ ജംഗ്ഷനിൽ സമാപിച്ചു. പ്രകടനത്തിന് മുനിസിപ്പൽ സെക്രട്ടറി ഇബ്രാഹിം പുത്തുതോട്ടിൽ, കുഞ്ഞൻ മുളിയത്തിൽ, സലാം അന്നാര, റഫീഖ് സി. പി, ശിഹാബ് ചെമ്പ്ര, മുഫ്ഷിദ് പയ്യനങ്ങാടി, അസ്‌കർ കല്ലേരി മുതലായവർ നേതൃത്വം നൽകി..