Fincat

“ചന്ദ്രനെ അടുത്തറിഞ്ഞ് ഒരു പകൽ”


ആലത്തിയൂർ: കെ എച്ച് എം എച്ച്എസ്എസ് ആലത്തിയൂർ എൻഎസ്എസ് യൂണിറ്റ് ചാന്ദ്രദിനം ആചരിച്ചു. ചാന്ദ്രയാത്ര എന്ന പേരിൽ നടത്തിയ യാത്രാവിവരണ സെഷൻ സ്കൂളിലെ സീനിയർ ഫിസിക്സ് അധ്യാപകൻ ശ്രീ .അജിത്ത് നയിച്ചു. വിദ്യാർത്ഥികളിൽ ചാന്ദ്രയാത്രയുടെ പ്രസക്തിയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഡോക്യുമെൻററി പ്രദർശനവും നടത്തി.

1 st paragraph

പ്രോഗ്രാം കോഡിനേറ്റർ ഐപി ജംഷീർ അധ്യക്ഷ സ്ഥാനം അലങ്കരിക്കുകയും സ്റ്റാഫ് സെക്രട്ടറി പ്രവീൺ ആശംസകൾ നേരുകയും ചെയ്തു. എൻഎസ്എസ് ലീഡർ ഷിഫാ മറിയം നന്ദി പ്രസംഗം നടത്തി.സ്കൂൾ പ്രിൻസിപ്പൽ ശ്രീ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ഈ യാത്രയിൽ അധ്യാപകരായ ഷൗക്കത്ത് ,നൗഫൽ . ജംഷീർ ബാബു ,ആബിദ ,നസീഹ എന്നിവരും എൻഎസ്എസ് വളണ്ടിയേഴ്സും പങ്കാളികളായി.

2nd paragraph