എസ്, എസ്, ല്‍, സി യില്‍ ഉന്നത വിജയികളെ അനുമോദിച്ചു
.
തിരൂര്‍ : നടുവിലങ്ങാടി വാര്‍ഡ് നാലിലെ എസ്, എസ്, എല്‍, സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക്
എസ്, ഡി, പി, ഐ പൂക്കയില്‍ ബ്രാഞ്ച് കമ്മിറ്റി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. റിട്ടയേര്‍ഡ് കെ. എസ്. ഇ. ബി. അസിസ്റ്റന്റ് എന്‍ജിനീയറും, വളാഞ്ചേരി എം, ഇ. എസ് കോളേജ് ചെയര്‍മാനു മായ മുണ്ടേകാട്ട് കാദര്‍ ഷെരീഫ് ചടങ്ങ് ഉത്ഘാടനം ചെയ്തു സംസാരിച്ചു.
ഇവിടെ നിന്നും തുടക്കം കുറിക്കണം ഞാന്‍ ആരാകണo എന്നും, എന്റെ ഭാവി എന്തായിരിക്കണം എന്നും, സര്‍ക്കാര്‍ ജോലികള്‍ മുന്നില്‍ കണ്ട് കൊണ്ട് തന്നെ കുതിപ്പ് തുടങ്ങണം എന്നും ഉല്‍ഘാടന പ്രസംഗം നിര്‍വഹിച്ചു സംസാരിച്ച കാദര്‍ ഷെരീഫ് ഓര്‍മ പെടുത്തി. ഇന്നത്തെ സാഹചര്യത്തില്‍ ജീവിക്കുമ്പോള്‍ നന്മയിലേക്ക് ക്ഷണിക്കുന്നത് പോലെ തന്നെ തിന്മയിലേക്ക് മാത്രം ക്ഷണിക്കപെട്ടു ജീവിതം എന്നെന്നേക്കുമായി പരാജയത്തിലേക്ക് എത്തിക്കുന്ന മറ്റൊരു കൂട്ടരും നമ്മുടെ പരിസരം ഉണ്ടന്ന ബോധം എപ്പോഴും ഞമ്മളില്‍ ഉണ്ടാവണം എന്നും അത്തരം മോശപ്പെട്ട കൂട്ടുകെട്ടില്‍ അകപെടാതെ ശ്രദ്ധിക്കണമെന്നും, വലിയ ഉന്നതതലങ്ങളില്‍ എത്തുമ്പോഴേക്കും സ്വന്തം മാതാപിതാക്കളെ ദിക്കരിക്കുന്ന മക്കള്‍ ആവാതിരിക്കാനും നാം ഓരോരുത്തരും ശ്രദ്ധിക്കണമെന്നും കാദര്‍ ഷെരീഫ് കൂട്ടി ചേര്‍ത്തു.
സി. പി. റഫീക്ക് അധ്യക്ഷത വഹിച്ചു. ഷാഫി സബ്ക്ക സ്വാഗതവും, നജീബ് തിരൂര്‍ നന്ദിയും പറഞ്ഞു. വിജയികള്‍ക്കുള്ള മെമന്റോ കാദര്‍ ഷെരീഫ്, സി. പി. റഫീക്ക്, അസ്ക്കര്‍, ഷാഫി, നജീബ്, ടി. കെ. ബാവ, അഫ്‌സല്‍, വി. ബാവ എന്നിവർ നല്‍കി വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.