നിരാഹാര സത്യാഗ്രഹവും മാര്‍ച്ചും വിജയിപ്പിക്കും
മലപ്പുറം; ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘങ്ങളെയും അക്രഡിറ്റഡ് ഏജന്‍സികളെയും ഉപയോഗിച്ച് ഗവര്‍മെണ്ട് കരാറുകാരെ നിര്‍മ്മാണ മേഖലയില്‍ നിന്ന് ഒഴിവാക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിെര കരാറുകാരുടെ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ജൂലായ് 26ന് ചൊവ്വാഴ്ച തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടത്തുന്ന നിരാഹാര സത്യാഗ്രഹവും 27ന്റെ മാര്‍ച്ചും വിജയിപ്പിക്കാന്‍ കേരള ഗവര്‍മെണ്ട കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മറ്റിയോഗം തീരുമാനിച്ചു.
പ്രസിഡന്റ് എന്‍ വി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ബാസ് കുറ്റിപളിയന്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ സുരേഷ്, കെ സി മുഹമ്മദ് എന്ന ബാവ തിരൂര്‍, വി ഉണ്ണികൃഷ്ണന്‍, അബ്ദുറഹിമാന്‍ മഞ്ചേരി, നൗഫല്‍ രാമനാട്ടുകര, വി വി അബ്ദുള്‍ സലാം, കെ പി സാലിഹ് തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.വി.ജോയി എം എല്‍ എ സത്യാഗ്രഹം ഉല്‍ഘാടനം ചെയ്യും.