നേതൃത്വ പഠന ക്ലാസ് നടത്തും.


മലപ്പുറം; കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് യൂണിറ്റ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി ജില്ലാ,ബ്ലോക്ക്, മേഖല ഭാരവാഹികള്‍ക്കും തെരഞ്ഞെടുത്ത അംഗങ്ങള്‍ക്കും നേതൃത്വ പഠന ക്ലാസ്സ് നല്‍കുന്നു.


നാളെ (ജൂലായ് 24ന്) പുലാമന്തോള്‍ എമറാള്‍ഡ് റിസോര്‍ട്ടില്‍ നടക്കുന്ന ക്ലാസ്സിന്റെ ഉദ്ഘടനം രാവിലെ 9 മണിക്ക് പുലാമന്തോള്‍ പഞ്ചായത്ത് പ്രസിഡണ്ട് പി സൗമ്യ നിര്‍വഹിക്കും. എം എ റഷീദ്, ഡോ സി സനേഷ് എന്നിവര്‍ ക്ലാസ്സുകളെടുക്കും.