എസ് ഡി പി ഐ താനൂർ മണ്ഡലം നേതൃ സംഗമം സംഘടിപ്പിച്ചു,
താനൂർ : എസ് ഡി പി ഐ താനൂർ മണ്ഡലം കമ്മിറ്റി താനൂർ വ്യാപാരഭവനിൽ സംഘടിപ്പിച്ച മണ്ഡലം നേതൃ സംഗമം എസ് ഡി പി ഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അരീക്കൽ ബീരാൻകുട്ടി ഉദ്ഘാടനം ചെയ്തു,

ജനാധിപത്യത്തെ കുഴിച്ചു മൂടുന്ന സ്ഥിതിവിശേഷമാണ് ഇന്ത്യയിൽ ഇപ്പോൾ ഉള്ളതെന്നും രാജ്യത്തെ വീണ്ടെടുക്കുന്നതിന് മുഴുവൻ പ്രവർത്തകരും കർമരംഗത്ത് ഇറങ്ങണമെന്നും അദ്ദേഹം ഉത്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള അധ്യക്ഷത വഹിച്ചു, മണ്ഡലം സെക്രട്ടറി ഫിറോസ് ഖാൻ,സഹ ഭാരവാഹികളായ മൻസൂർ മാസ്റ്റർ, ബി പി ഷെഫീഖ് എന്നിവർ സംസാരിച്ചു.
