Fincat

11കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; മലപ്പുറം സ്വദേശിയ്‌ക്ക് ഇരട്ട ജീവപര്യന്തം

മലപ്പുറം: 11കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതിയ്‌ക്ക് ഇരട്ട ജീവപര്യം ശിക്ഷ വിധിച്ച് കോടതി. പെരിന്തൽമണ്ണ സ്വദേശി റജീബിനാണ് കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

പെരിന്തൽമണ്ണ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേത് ആണ് നടപടി. കേസിൽ 14 സാക്ഷികളെ വിസ്തരിച്ചു. 13 രേഖകളും ഹാജരാക്കിയിരുന്നു. പിഴ ഒടുക്കിയില്ലെങ്കിൽ കൂടുതൽ കാലം തടവ് അനുഭവിക്കാനും കോടതി നിർദ്ദേശിച്ചിരുന്നു.

2014 ലാണ് പെൺകുട്ടിയെ പീഡിപ്പിച്ചതിന് റജീബിനെതിരെ പോലീസ് കേസ് എടുത്തത്. 2012 മുതൽ14 വരെ പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിവരികയായിരുന്നു ഇയാൾ. ഇരുമ്പ് കമ്പികൊണ്ട് ആക്രമിക്കും, കത്തികൊണ്ട് വരയും എന്നിങ്ങനെ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പ്രതിയുടെ കടയിലും, ബന്ധുവിന്റെ പണി നടക്കുന്ന വീട്ടിലുംവെച്ചായിരുന്നു പീഡനം.