സജീവന്റെ മരണം നടപടി വേണം എൻസിച്ച്ആർഒ

കോഴിക്കോട്: പോലീസ് മർദ്ദനത്തിൽ മരിച്ച വടകരയിലെ കല്ലേരി സജീവന്റെ കൊലപാതകത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എൻസിഎച്ച്ആർഒ) കേരള ചാപ്റ്റർ വസ്തുത അന്വേഷണ സംഘം ആവശ്യപ്പെട്ടു സജീവന്റെ വീടും അനുബന്ധ സ്ഥലവും സന്ദർശിച്ച പ്രതിനിധികൾ ഗുരുതരമായ മനുഷ്യാവകാശ ലംഘനവും കൃത്യവിലോപവുമാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി . സജീവനേയും സുഹൃത്തിനെയും വടകര എസ്ഐ നിജീഷ് ക്രൂരമായി മർദ്ധിക്കുകയും കുഴഞ്ഞു വീണ സജീവനെ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കുകയോ ചെയ്തില്ല മനുഷ്യത്വ വിരുദ്ധമായാണ് പോലീസ് പെരുമാറിയത്, മൂന്നാം മുറ പ്രയോഗിക്കുകയും ചെയ്തു പോലീസ് ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ മരണം ഒഴിവാക്കാമായിരുന്നു. എന്നും സംഘം കണ്ടെത്തി. എൻസിഎച്ച്ആർഒ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ സുധാകരൻ ജനറൽ സെക്രട്ടറി കെപിഒ റഹ്മത്തുല്ല, എന്നിവരാണ് വസ്തുതാ അന്വേഷണ സംഘംത്തിൽ ഉണ്ടായിരുന്നതു്.