പൊന്നാനികാരൻ മുഹമ്മദ് ജൻസീർ തിരുവനന്തപുരം സ്വദേശിനിയെ പരിചയപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെ, പതിനാറുകാരിയെ പീഡിപ്പിച്ചത് പൊന്നാനിയിലും ചെന്നൈയിലും വച്ച്

നെടുമങ്ങാട്: 16 വയസ്സുള്ള നെടുമങ്ങാട് സ്വദേശി പെൺകുട്ടിയെ വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ച മലപ്പുറം പൊന്നാനി ത്യക്കാവ് വെള്ളിരി എൽ.പി സ്കൂളിന് സമീപം മാഞ്ചാം പ്രായകത്ത് ഹൗസിൽ മുഹമ്മദ് ജൻസീറി (24)നെ നെടുമങ്ങാട് പൊലീസ് പിടികൂടി. ഇൻസ്റ്റാഗ്രാംവഴി പെൺകുട്ടിയെ പരിചയപ്പെട്ട ഇയാൾ, ഒരുമിച്ച് ജീവിക്കാമെന്നുപറഞ്ഞ് ഇയാൾ ജോലി ചെയ്യുന്ന ചെന്നൈയിലും, പൊന്നാനിയിലും എത്തിച്ചായിരുന്നു പീഡിപ്പിച്ചത്. നെടുമങ്ങാട് സ്റ്റേഷൻ ഓഫീസർ എസ്. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ നിസാറുദ്ദീൻ, എ.എസ്.ഐ മാരായ നൂറുൾ ഹസ്സൻ, ഷൈനി, സി.പി.ഒ ശരത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡുചെയ്തു.