എസ് ഡി പി ഐ നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ചു
പൊന്നാനി: തീരദേശവാസികളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് പാർട്ടി നടത്തുന്ന സമരങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച MLA ഓഫിസ് മാർച്ച് നടത്തിയതിൽ വിറളി പൂണ്ട അധികാരി വർഗ്ഗം പോലീസിനെ ഉപയോഗിച്ച് എസ് ഡി പി ഐ പൊന്നാനി മണ്ഡലം പ്രസിഡന്റ് അൻവർ പഴഞ്ഞി വൈസ് പ്രസിഡന്റുമാരായ ഫത്താഹ് പൊന്നാനി ഹസൻ ചിയ്യാനൂർ ജോയിന്റ് സെക്രട്ടറി കെ വി റാഫി പൊന്നാനി വെസ്റ്റ് മുനിസിപ്പൽ സെക്രട്ടറി എം മുത്തലിബ് എന്നിവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രകടനം സംഘടിപ്പിച്ചു.

പോലീസ് സ്റ്റേഷൻ പരി സരത്ത് നിന്നാരംഭിച്ച് പൊന്നാനി ബസ്റ്റാന്റിൽ സമാപിച്ചു
അറസ്റ്റ് വരിച്ചവർക്ക് പൊന്നാനി ബസ്റ്റാന്റിൽ നൽകിയ സ്വീകരണം മണ്ഡലം പ്രസിഡന്റ് അൻവർ പഴഞ്ഞി ഉദ്ഘാടനം ചെയ്തു

ഹാരിസ് പള്ളിപ്പടി ഫത്താഹ് പൊന്നാനി ഹസൻ ചിയ്യാനൂർ ഫസലു പുറങ്ങ് കെ വി റാഫി പ്രസംഗിച്ചു
പോലീസ് സ്റ്റേഷൻ പരി സരത്ത് നിന്നാരംഭിച്ച പ്രകടനത്തിന് മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ നിഷാദ് അബൂബക്കർഹംസ ചുങ്കത്ത് കബീർ പുറങ്ങ് റഷീദ് പെരുമുക്ക് സക്കീർ പെരുമ്പടപ്പ് ഹമീദ് മാരാമുറ്റം ഷഫീഖ് ആയിനിച്ചോട് നേതൃത്വം നൽകി.