രാഹുൽ ഗാന്ധിയുടെ അറസ്റ്റ് പൊന്നാനിയിൽ പ്രതിഷേധ പ്രകടനം നടത്തി
പൊന്നാനി: രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊന്നാനിയിൽ പ്രതിഷേധ പ്രകടനം നടത്തി.

സമാപനയോഗം കെപിസിസി മെമ്പർ വി സയ്ദ് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എം അബ്ദുല്ലത്തീഫ് അധ്യക്ഷ വഹിച്ചു. എൻ പി നബീൽ, എ പവിത്രകുമാർ, കെ ജയപ്രകാശ്, എൻ പി സുരേന്ദ്രൻ, കുഞ്ഞു ആലങ്കോട് എന്നിവർ പങ്കെടുത്തു സംസാരിച്ചു.