കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. മൂന്ന് യാത്രക്കാരിൽ നിന്നായി 2 കിലോ 183 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. അനധികൃതമായി കടത്തിയ സ്വർണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ഒരു കോടി പത്ത് ലക്ഷം രൂപയോളം വിലവരുന്നതാണ് ഈ സ്വർണമെന്നാണ് വിവരം.

ഇന്ന് രാവിലെ ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ കരിപ്പൂരിൽ വന്ന കുറ്റ്യാടി സ്വദേശി ആദിലിൽ നിന്നാണ് 860 ഗ്രാം സ്വർണ്ണ മിശ്രിതം പിടികൂടിയത്. ഇൻഡിഗോ വിമാനത്തിൽ ദുബായിൽ നിന്ന് വന്ന വടകര സ്വദേശി ഹാരിസിൽ നിന്ന് 895 ഗ്രാം സ്വർണം പിടികൂടി. ഇതേ വിമാനത്തിൽ വന്ന കൽപ്പറ്റ സ്വദേശി ഇല്യാസിൽ നിന്ന് 428 ഗ്രാമും സ്വർണ്ണ മിശ്രിതവും പിടികൂടുകയായിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലും സ്വർണം പിടികൂടിയിരുന്നു. 1163 ഗ്രാം (ഒരു കിലോ 163 ഗ്രാം) സ്വർണവുമായി മലപ്പുറം സ്വദേശിയാണ് പിടിയിലായത്. ഷാർജയിൽ നിന്നും വന്ന അബ്ദുൾ സലീമാണ് പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ശരീരത്തിലൊളിപ്പിച്ചാണ് ഇയാൾ കൊണ്ടുവന്നത്