Fincat

മനുഷ്യക്കടത്ത്; പാസ്റ്റര്‍ അറസ്റ്റില്‍

കോഴിക്കോട്: രാജസ്ഥാനില്‍ നിന്ന് മതിയായ രേഖകള്‍ ഇല്ലാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തില്‍ പെരുമ്പാവൂരിലെ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടറായ പാസ്റ്റര്‍ അറസ്റ്റില്‍. ഇന്‍ഡിപെന്‍ഡന്റ് പെന്തക്കോസ്ത് ചര്‍ച്ച് പാസ്റ്ററായ ജേക്കബ് വര്‍ഗീസ് ആണ് അറസ്റ്റിലായത്. 12 കുട്ടികളെ നിയമ വിരുദ്ധമായി കൊണ്ടുവന്ന സംഭവത്തില്‍ ഇടനിലക്കാരെ ഇന്നലെ കോഴിക്കോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തത്.

1 st paragraph

മതിയായ രേഖകള്‍ ഇല്ലാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തില്‍ രാജസ്ഥാന്‍ സ്വദേശികളായ ലോകേഷ് കുമാര്‍, ശ്യാം ലാല്‍ എന്നിവര്‍ക്കെതിരെ ഇന്നലെ പോലീസ് കേസെടുത്തിരുന്നു. മനുഷ്യക്കടത്തിനാണ് കോഴിക്കോട് റെയില്‍വേ പോലീസ് കേസെടുത്തത്.

2nd paragraph

ചൊവ്വാഴ്ച രാത്രി ഓഖ എക്‌സ്പ്രസിലാണ് കുട്ടികളെ എത്തിച്ചത്. കുട്ടികള്‍ക്ക് ഒപ്പം ആറ് മുതിര്‍ന്നവരാണ് ഉണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയില്‍ എടുത്ത് പോലീസ് ചോദ്യം ചെയ്തപ്പോള്‍ നാല് പേര്‍ രക്ഷിതാക്കളാണെന്ന് ബോധ്യപ്പെട്ടിരുന്നു. മറ്റ് രണ്ട് പേര്‍ക്കെതിരെയാണ് കേസെടുത്തത്. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും അനധികൃതമായി കുട്ടികളെ എത്തിച്ചതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വ്യക്തമാക്കി.