Fincat

നാളെ മുതൽ ട്രെയിനുകൾക്ക് പുതിയ സമയക്രമം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ 23 ട്രെയിനുകളുടെ വേഗത കൂട്ടുന്നതിനാൽ നാളെ മുതൽ കേരളത്തിലേക്കുള്ള ട്രെയിനുകളുടെ സമയം മാറുമെന്ന് റെയിൽവേ അറിയിച്ചു.

1 st paragraph

ഐലന്റ്,വിശാഖപട്ടണം – കൊല്ലം, ശ്രീഗംഗാ നഗർ – കൊച്ചുവേളി, കോട്ടയം – കൊല്ലം പാസഞ്ചർ, അമൃത,ലോകമാന്യതിലക് – കൊച്ചുവേളി ഗരീബ് രഥ്, ലോകമാന്യതിലക് – കൊച്ചുവേളി ദ്വൈവാര എക്സ്പ്രസ്, കേരള എക്സ്പ്രസ്, ദിബ്രുഗാർഹ് – കന്യാകുമാരി, യശ്വന്തപുരം – കൊച്ചുവേളി, ചെന്നൈ – തിരുവനന്തപുരം, മംഗലാപുരം – തിരുവനന്തപുരം, വഞ്ചിനാട്, എറണാകുളം – കോട്ടയം പാസഞ്ചർ, നീലഗിരി – കൊച്ചുവേളി, കന്യാകുമാരി – പൂനെ, കൊച്ചുവേളി ഹംസഫർ, ഗുരുവായൂർ – പുനലൂർ, യശ്വന്തപുരം – കൊച്ചുവേളി ഗരീബ് രഥ്, കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി,പരശുറാം, ഗുരുദേവ് എക്സ്പ്രസ്,കന്യാകുമാരി – ചെന്നൈ എക്സ്പ്രസ് എന്നിവയ്ക്കാണ് സമയമാറ്റം. കോട്ടയം മുതലുള്ള സ്റ്റേഷനുകളിലാണ് സമയമാറ്റമുണ്ടാകുക.വഞ്ചിനാട് രാവിലെ 10.05നും കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി ഉച്ചയ്ക്ക് 2.10നും പരശുറാം വൈകിട്ട് 6.55ന് പകരം 6.40നും കേരള രാത്രി 9.29ന് പകരം രാത്രി 8.50നും തിരുവനന്തപുരത്തെത്തും.

2nd paragraph

ഐലന്റ് എക്സ്പ്രസിന്റെ കോട്ടയം മുതൽ കന്യാകുമാരിവരെയുള്ള 25സ്റ്റേഷനുകളിലെ സമയത്തിലാണ് മാറ്റം.കോട്ടയത്ത് 9.17ന് പകരം 8.47നും പേട്ടയിൽ 12.25ന് പകരം 11.58നും തിരുവനന്തപുരത്ത് 12.35ന് പകരം 12.05നും നാഗർകോവിലിൽ 3.10ന് പകരം 1.50നും കന്യാകുമാരിയിൽ വൈകിട്ട് 4ന് പകരം 3.05നും ആണ് എത്തുക.