Main Banner

തിരൂരിൽ നിസാമുദ്ദീൻ എക്സ്‌പ്രസ്സ് എത്തിയപ്പോൾ പരിഭ്രാന്തി പരത്തിയ പാമ്പിനെ മുംബൈയിൽ പിടികൂടി

മുംബൈ: തിരുവനന്തപുരം-നിസാമുദ്ദീൻ എക്സ്‌പ്രസിൽ ബുധനാഴ്ച രാത്രി പരിഭ്രാന്തി പരത്തിയ പാമ്പിനെ മുംബൈയിൽ എത്തിയപ്പോൾ പിടികൂടി. വസായ്‌റോഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഇഴഞ്ഞു തുടങ്ങിയ പാമ്പിനെ ടിടിഇയാണ് പിടികൂടിയത്. ട്രെയിൻ മലപ്പുറം തിരൂരിൽ എത്തിയപ്പോഴാണ് എസ്5 കോച്ചിൽ പാമ്പിനെ ആദ്യം കാണുന്നത്. കോഴിക്കോട്ട് എത്തിയപ്പോൾ ലഗേജും യാത്രക്കാരെയും പുറത്തിറക്കി പരിശോധിച്ചെങ്കിലും പാമ്പിനെ പിന്നീട് കണ്ടെത്താൻ കഴിഞ്ഞില്ല.

1 st paragraph

ലഗേജുകൾക്കുള്ളിൽ ഒളിച്ചിരുന്ന പാമ്പ് വ്യാഴാഴ്ച വസായ് റോഡിൽ എത്തിയപ്പോഴാണ് വീണ്ടും ഇഴയുന്നതായി യാത്രക്കാർ കണ്ടത്. പാമ്പിനെ പിടികൂടാൻ അറിയാവുന്നവരുടെ സഹായം തേടി വസായിലെ സ്റ്റേഷൻ മാസ്റ്റർ അനൗൺസ്‌മെന്റ് നടത്തി. പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്ന ടിടിഇ സുകേഷ് കുമാർ പാമ്പിനെ പിടികൂടാൻ സന്നദ്ധനായി. ഇരുമ്പുദണ്ഡ് തലയിൽ അമർത്തി പാമ്പിനെ പിടികൂടി. ഗ്രാമത്തിൽ ചെറുപ്പത്തിൽ പാമ്പുകളെ പിടിച്ചുള്ള അനുഭവമാണ് ധൈര്യം പകർന്നതെന്ന് ബിഹാറിലെ നളന്ദ സ്വദേശിയായ സുകേഷ് കുമാർ പറഞ്ഞു.

2nd paragraph