Fincat

മലപ്പുറത്ത് ഒരാൾക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടികുരങ്ങുവസൂരി സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോർജ്. 30 കാരനായ അരിക്കേട് സ്വദേശിയായ യുവാവ് മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ജൂലൈ 28ന് യുഎ.ഇയിൽ നിന്നാണ് ഇദ്ദേഹം കോഴിക്കോട് എയർപോർട്ടിൽ എത്തിയത്. പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലത്തിലാണ് സ്ഥിരീകരണം വന്നത്. ഇദ്ദേഹവുമായി അടുത്ത സമ്പർക്കത്തിലുള്ള അമ്മ, അച്ഛൻ, രണ്ട് സുഹൃത്തുക്കൾ എന്നിവരെ നിരീക്ഷണത്തിലാക്കി. യുവാവിന് ആരുമായും അടുത്ത സമ്പർക്കം ഇല്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇദ്ദേഹത്തോടൊപ്പം വിമാനത്തില്‍ യാത്രചെയ്തവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

2nd paragraph

ഇതോടെ സംസ്ഥാനത്ത് കുരുങ്ങ് വസൂരി സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ആദ്യമായി രോഗം സ്ഥിരീകരിച്ച രോഗിയെ ഡിസ്ചാർജ് ചെയ്തിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണെന്നും ആരോഗ്യവകുപ്പ് പുറത്തിറിക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.