ജില്ലയിൽ റെഡ് അലർട്ട്, നാടുകാണിയിൽ രണ്ട് ദിവസം രാത്രി യാത്രാ നിരോധനം
മലപ്പുറം: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച ബുധൻ, വ്യാഴം ദിവസങ്ങളിൽ നാടുകാണി ചുരത്തിൽ രാത്രികാല യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി.
രാത്രി 9 മുതൽ രാവിലെ 6 വരെയാണ് യാത്ര നിരോധനം. മലപ്പുറം ജില്ല കലക്ടർ വി.ആർ. പ്രേംകുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വാഹനങ്ങൾക്ക് ജാഗ്രത നിർദേശം നൽകാൻ വഴിക്കടവ് ആനമറിയിൽ പൊലിസ് ക്യാമ്പ് ചെയ്യും. നാടുകാണി ചുരം ഉരുൾപ്പൊട്ടൽ തീവ്രമേഖലയായതിനാലാണ് ജാഗ്രത നടപടി.