ദേശീയ അവാർഡ് ജേതാക്കളായ ഇ.ആർ. ഉണ്ണിയേയും സി.പി ശിഹാബുദ്ദീനേയും സൗഹൃദവേദി, തിരൂർ സ്വീകരണം നല്കി ആദരിച്ചു
തിരൂർ: പഞ്ചാബ് മലയാളി അസോസിയേഷൻറെയും മലയാള കലാ സാഹിത്യ സംസ്‌കൃതിയുടെയും സംയുക്താഭിമുഖ്യത്തിലുള്ള കേളപ്പജി നാഷണൽ ഫെലോഷിപ്പ് അവാർഡ് നേടിയ ഇ. ആർ ഉണ്ണിക്കും കവിതാലാപനത്തിനുള്ള ഡോക്ടർ എ പി ജെ അബ്ദുൽ കലാം നാഷണൽ അവാർഡ് നേടിയ സി.പി ശിഹാബുദ്ദീനും സൗഹൃദവേദി, തിരൂർ സ്വീകരണം നൽകി ആദരിച്ചു. തിരൂർ സ്വദേശികളായ ഇരുവർക്കും ആദരവ് സമ്മേളനം പോലീസ് ലൈനിലുള്ള ഐ എച്ച് ടി കോൺഫറൻസ് ഹാളിൽ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ : അനിൽ വള്ളത്തോൾ സ്വീകരണ സമ്മേളനം ഉൽഘാടനം ചെയ്തു. പ്രസിഡന്റ് കെപിഒ റഹ്മത്തുല്ല അദ്ധ്യക്ഷം വഹിച്ചു സെക്രട്ടറി കെകെ അബ്ദുൽ റസാക്ക് ഹാജി, , ഷമീർ കളത്തിങ്ങൽ, അബ്ദുൽ കാദർ കൈനിക്കര ,പിപി ഏനുദ്ദീൻ കുട്ടി ഹാജി ,ഡോ: കെ പി നജുമുദീൻ, , പി .കെ രതീഷ് , പിപി അബ്ദൂറഹിമാൻ , റസാക്ക് ഹിന്ദുസ്ഥാൻ, വിപി ഗോപാലൻ എന്നിവർ സംസാരിച്ചു , പുരസ്കാര ജേതാക്കളായ ഇആർ ഉണ്ണി, സിപി ശിഹാബുദ്ദീൻ എന്നിവർ മറുപടി പ്രസംഗം നടത്തി .

20 വർഷമായി പത്ര പ്രവർത്തന രംഗത്തുള്ള ഇ.ആർ ഉണ്ണി മലയാളമനോരമ (തിരൂർ ലേഖകൻ) ‘തേജസ്, (ബ്യൂറോ ഇൻ ചാർജ്കോഴിക്കോട്) ( വീക്ഷണം. ബ്യൂറോ ചീഫ് മലപ്പുറം ) കേരള പ്രണാമം (കോഴിക്കോട് ബ്യൂറോ ചീഫ്) ഇതിനു പുറമെ, കറസ്പോണ്ടന്റ് ഒരുപ്രവാസി മാഗസിൻ – ദുബായ് മീഡിയാ സിറ്റി., എഡിറ്റർപഞ്ചാക്ഷരം മാസിക., എക്സിക്യൂട്ടീവ് എഡിറ്റർ-സത്യമേവ online News. എന്നിവയിലും പ്രവർത്തിച്ചു –
5 പുസ്തകങ്ങളുടെ കർത്താവ്.മികച്ച ഡോക്യുമെന്ററി (വെറ്റിലയുടെ കഥ ) – 24 Framesശാന്താദേവി ഗ്ലോബൽ എക്സലൻസി പുരസ്കാരം.വാഗ്ഭ്യാനന്ദ ഗുരു പുരസ്കാരംഭരത് മുരളി പുരസ്കാരം(സിനിമ റിവ്യൂ) എന്നി അംഗീകാരങ്ങളും നേടിയിട്ടുണ്ട്. എഴുത്തനുഭവങ്ങൾ എന്ന ഗ്രന്ഥത്തിനാണ് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.
തിരൂർ മുറിവഴിക്കൽ സ്വദേശിയായ സി പി ശിഹാബുദ്ദീന് കാവ്യാലാപനരംഗത്തെ സംഭവനകൾക്കാണ് അവാർഡ് ലഭിച്ചിട്ടുള്ളത് .. എഫ് എം റേഡിയോ , യൂട്യൂബ് എന്നിവയിൽ ധാരാളം കവിതകൾ ആലപിച്ചിട്ടുള്ള ഇദ്ദേഹം മലയാള സിനിമയിൽ പാടാനുള്ള തയ്യാറെടുപ്പിലാണ്. മലയാളത്തിൽ ഇരുപതിലേറെ പ്രശസ്‌തമായ കാവ്യങ്ങൾ പാടി -പേരെടുത്തിട്ടുള്ള ശിഹാബുദ്ദീൻ ഹിന്ദിയിലും പാടാറുണ്ട് ഇപ്പോൾ കന്നഡ തമിഴ് ഭാഷകളിൽ പാടാനുള്ള തയ്യാറെടുപ്പിലാണ്. ഗാന്ധാരി എന്ന കവിതക്ക് തൃശൂരിലെ നവോത്ഥാനം ക്രിയേഷൻ സാഹിത്യ സംഗമത്തിൽ ഗാനഗന്ധർവ്വം പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കവിതാലാപനം ജീവിത ലക്ഷ്യമായി മുന്നേറുന്ന ശിഹാബുദ്ധീൻ തമിഴ് നാട്ടിലെ വ്യാപാര രംഗത്ത് സജീവമാണ്..