പ്രേംചന്ദ് ദിനം ആഘോഷിച്ചു


മലപ്പുറം; ആധുനിക ഹിന്ദി സാഹിത്യത്തിലെ മഹാനായിരുന്ന പ്രേം ചന്ദിന്റെ ജന്‍മ ദിനം കേരള ഹിന്ദി സാഹിത്യമഞ്ച് സമുചിതമായി ആഘോഷിച്ചു.
സംസ്ഥാന സെക്രട്ടറി ഇ പദ്മനാഭ വാരിയര്‍ ഉദ്ഘാടനം ചെയ്തു .

പ്രേം ചന്ദിന്റെ ജന്‍മദിനാഘോഷം കേരള ഹിന്ദി സാഹിത്യമഞ്ച് സംസ്ഥാന സെക്രട്ടറി ഇ പദ്മനാഭ വാരിയര്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്ഥാന പ്രസിഡന്റ് രാമച്ചംകണ്ടി സുന്ദര്‍ രാജ് അധ്യക്ഷത വഹിച്ചു .പി സിറാജ് ,പി നാരായണന്‍കുട്ടി .പി ഗോമതി ,രവീന്ദ്രന്‍ കച്ചീരി , കെ രാജന്‍ ,കെ കവിത എന്നിവര്‍ സംസാരിച്ചു .കെ മനോജ് സ്വാഗതവും കെ എം രാധ നന്ദിയും പറഞ്ഞു.പ്രേം ചന്ദിന്റെ ജന്‍മ ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നടത്തിയ വിവധ മത്സരത്തില്‍ വിജയികളായവര്‍ക്ക് ക്യാപ്റ്റന്‍ നാരായണന്‍ നായര്‍ സമ്മാന വിതരണം നടത്തി.