ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കും;കേരള മദ്യനിരോധന സമിതി


മലപ്പുറം;മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിനും ജനകീയാടിത്തറ വിപുലപ്പെടുത്താനും കേരള മദ്യനിരോധന സമിതി സംസ്ഥാന നേതൃ ക്യാമ്പ് പദ്ധതികളാവിഷ്‌ക്കരിച്ചു.
രണ്ടു ദിവസങ്ങളിലായി തവനൂര്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടന്ന ക്യാമ്പിന്റെ
സമാപന പരിപാടികള്‍ മുന്‍ പി എസ് സി മെമ്പര്‍ അഡ്വ വി എസ് ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് പ്രൊഫസര്‍ ടി.എം രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു .

കേരള മദ്യനിരോധന സമിതി സംസ്ഥാന നേതൃ ക്യാമ്പിന്റെ സമാപന പരിപാടികള്‍ അഡ്വ വി എസ് ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു


സംസ്ഥാന ഭാരവാഹികളായ ഇ എ.ജോസഫ് , സിദ്ദീഖ് മൗലവി അയിലക്കാട്, പ്രൊഫസര്‍ ഒ .ജെ . ചിന്നമ്മ , ഏട്ടന്‍ ശുകപുരം, അലവിക്കുട്ടി ബാഖവി, ക്യാമ്പ് ഡയറക്ടര്‍ അടാട്ട് വാസുദേവന്‍ , കണ്‍വീനര്‍ റഷീദ് കണ്ടനകം , വി.പി. മോഹനന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
ഡോ: എം പി മത്തായി ,ഡോ: പി.കെ അബ്ദുല്‍ ജബ്ബാര്‍ , ആര്‍ടിസ്റ്റ് ശശികല ,ഐ.സി മേരി പത്മജ വേണുഗോപാല്‍ (കണ്ണൂര്‍), മാക്ക പയ്യം പുള്ളി ,വെള്ള സോമന്‍(വയനാട്), ഫിലിപ്പ് ചോല, എ.പി ശ്രീധരന്‍ മാസ്റ്റര്‍, പൊയില്‍ കൃഷ്ണന്‍ ( കോഴിക്കോട്), പ്രഭാകരന്‍ കരിച്ചേരി (കാസര്‍ഗോഡ്) ,ജോയ് അയിരൂര്‍ (എറണാംകുളം), വി.എസ്.ബജിലാല്‍ (തിരുവനന്തപുരം), പി.കെ നാരായണന്‍ , സത്യന്‍ വളാഞ്ചേരി (മലപ്പുറം), ചവറ ഗോപകുമാര്‍ (കോല്ലം), ടി സി ചെറിയാന്‍ (ഇടുക്കി), സണ്ണി എടുര്‍ ( പാലക്കാട്), സദാശിവന്‍കറുവത്ത്, വില്‍സന്‍ പണ്ടാരവളപ്പ് (തൃശൂര്‍) എന്നിവര്‍ വിവധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി
മനോരഞ്ജന്‍ കലാസന്ധ്യ , യോഗ ബോധവല്‍ക്കരണം , കൃഷിപാഠം,പൈതൃക സന്ദര്‍ശന യാത്ര, അവാര്‍ഡ് ദാനം എന്നിവയും നടന്നു.