കെഎസ്ആർടിസി ബസിൽ എംഡിഎംഎയുമായി യുവതി പിടിയിൽ
വയനാട്: വയനാട്ടിൽ അതിമാരക മയക്കുമരുന്നുമായി യുവതി പിടിയിൽ. മേപ്പാടി സ്വദേശിനി റഹീനയാണ് പിടിയിലായത്. 5.55ഗ്രാം എംഡിഎംഎ യുവതിയിൽ നിന്ന് പിടിച്ചെടുത്തു.

കോഴിക്കോട് മൈസൂർ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്നു ഇവർ. സുൽത്താൻബത്തേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബീനാച്ചി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. കെഎസ്ആർടിസി ബസിലൂടെ മയക്കുമരുന്ന് കടത്താനാണ് യുവതി ശ്രമിച്ചത്.