വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം നിര്‍മ്മിക്കാന്‍ പൊതു ഖജനാവിലെ ഫണ്ടുപയോഗിക്കരുത്: ഹിന്ദു ഐക്യവേദി
മലപ്പുറം: ഹിന്ദു വംശ ഹത്യക്ക് നേതൃത്ത്വം നല്‍കിയ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം നിര്‍മ്മിക്കാന്‍ പൊതു ഖജനാവിലെ ഫണ്ടുപയോഗിച്ചാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ഹിന്ദു ഐക്യവേദി തയ്യാറാവുമെന്ന് സംസ്ഥാന സെക്രട്ടറി പി വി മുരളീധരന്‍ പ്രസ്താവനയില്‍ മുന്നറീപ്പ് നല്‍കി.
ഖിലാഫത്ത് എന്ന പേരില്‍ മലബാറില്‍ ഹിന്ദു വംശഹത്യയാണ് നടന്നിട്ടുള്ളതെന്ന് ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.മലബാറിലെ എഴുത്തുകാരും രാഷ്ടീയ നേതാക്കന്‍മാരും ഇത് ശരിവെക്കുന്നു.ഇതിന് ഇരയായിട്ടുള്ള കുടുംബങ്ങള്‍ ഇന്നും മലബാറില്‍ ജീവിച്ചിരിക്കുന്നു. ഇത് മറന്നുകൊണ്ടാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് ഇത്തരമൊരു ദൗത്യവുമായി ഇറങ്ങിത്തിരിച്ചതെന്ന് പ്രസ്താവനയില്‍ പറഞ്ഞു.പൂക്കോട്ടുരില്‍ നിര്‍മ്മിക്കുന്ന സ്മാരക കെട്ടിടത്തിനിടാന്‍ പോവുന്ന സ്വാതന്ത്ര്യ സമര സേനാനികളുടെ പേരും വെളിപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.