Main Banner

ആശുപത്രികളില്‍ എല്ലാ ചികില്‍സയും ലഭ്യമാക്കണം; റിട്ടയേര്‍ഡ് റവന്യൂ കൂട്ടായ്മ


മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ മെഡിസെപ് ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമായ ജനറല്‍ ആശുപത്രികളില്‍ എല്ലാ വിഭാഗം ചികിത്സയും ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് പെന്‍ഷന്‍കാരുടെ സംഘടനയായ റിട്ടയേര്‍ഡ് റവന്യൂ കൂട്ടായ്മ ജില്ലാ കണ്‍വെന്‍ഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

1 st paragraph


ഒരു രോഗത്തിന് ചികിത്സ തേടുന്ന ആശുപത്രിയില്‍ രോഗി മറ്റൊരു രോഗത്തിന് വേറെ ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. അതിന് അടിയന്തിര പരിഹാരം കാണണം. ജില്ലാ പ്രസിഡണ്ട് പി.കെ.രമ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.സുഗതന്‍, സി.മൂസ്സ, പി.രാവുണ്ണിക്കുട്ടി നായര്‍, നാരായണന്‍ കുട്ടി കോഴിശ്ശേരി, ജി. ഉണ്ണികൃഷ്ണപിള്ള, എന്‍.പ്രേമചന്ദ്രന്‍, പി.പി.എം.അഷ്‌റഫ്, ടി. കൃഷ്ണന്‍ നായര്‍, പി.ഗോപാലകൃഷ്ണന്‍, ഒ.ലക്ഷ്മിക്കുട്ടി, എന്‍.ബി.എ.ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.