നാടുകാണി ചുരത്തിൽ അപകടം; ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മരങ്ങൾ വീണു
നിലമ്പൂർ: നാടുകാണി ചുരത്തിൽ ജാറത്തിന് സമീപം ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മരങ്ങൾ വീണു വെള്ളിയാഴ്ച ഇന്ന് രാവിലെ 9.15 ഓട് കൂടിയാണ് സംഭവം.
ആർക്കും പരിക്കില്ല. കാറിന്റെ മുൻ ഭാഗം തകർന്നിട്ടുണ്ട്. പോലീസ്, അഗ്നി രക്ഷാ സേന, വനം വകുപ്പ്, നാട്ടുകാരും, ചേർന്ന് രക്ഷാ പ്രവർത്തനങ്ങൾ നടത്തി.