Fincat

മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകൾ അൽപസമയത്തിനകം തുറക്കും; ഭാരതപ്പുഴയുടെ തീരങ്ങളില്‍ ജാഗ്രതാ നിർദേശം


പാലക്കാട്∙ മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകൾ വൈകിട്ട് മൂന്നുമണിക്ക് തുറക്കും. കൽപാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നു.

ഇന്ന്‌ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നിരുന്നു. ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം തുറന്ന് 543 ക്യൂസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.