Main Banner

വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

വയനാട്: തിരുനെല്ലിയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുനെല്ലി അപ്പപാറ മുള്ളത്തുപാടം എം.എം റാസിൽ (19)നെയാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തതിനുള്ള വിവിധ വകുപ്പുകൾ പ്രകാരവും, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.

1 st paragraph

16കാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്. തട്ടിക്കൊണ്ടുപോയി ആളില്ലാത്ത വീട്ടിലെത്തിച്ച് ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ തിരുനെല്ലി പോലീസ് ഇൻസ്‌പെക്ടർ പി എൽ ഷൈജുവും സംഘവുമാണ് റാസിലിനെ അറസ്റ്റ് ചെയ്തത്.

2nd paragraph