കഞ്ചാവുമായി യുവാവിനെ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു


നിലമ്പൂർ: വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ചന്തക്കുന്ന് സ്വദേശി മങ്ങാട്ടുവളപ്പിൽ സൈഫുദ്ദീനെയാണ്(42) നിലമ്പൂർ Sl നവീൻ ഷാജിൻ്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചക്ക് 2.00 മണിയോടെ ഇയാൾ താമസിക്കുന്ന വെളിയന്തോടുള്ള ക്വാർട്ടേഴ്‌സിന് മുൻവശം വെച്ച് അറസ്റ്റ് ചെയ്തത്.

ഇയാളിൽ നിന്നും 2 കിലോ കഞ്ചാവും പിടിച്ചെടുത്തു. കഞ്ചാവ്, വധശ്രമം, ബലാത്സംഗം, പൊതുമുതൽ നശിപ്പിക്കൽ, കളവ് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സൈഫുദ്ദീൻ. നിലമ്പൂർ മേഖലയിലെ ചില്ലറ വിൽപ്പനക്കാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നു എന്ന വിവരത്തെ തുടർന്ന് ഇയാളെ പോലീസ് നിരീക്ഷിച്ചു വരികയയായിരുന്നു. നിലമ്പൂർ DYSP സാജു.കെ.അബ്രഹാമിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ വി.വിഷ്ണുവിൻ്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ നിലമ്പൂർ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ Sl എം.അസൈനാർ, N.P. സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, നിലമ്പൂർ പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിജു.വി, സുമിത്ര. സി.പി, നൗഷാദ് കെ, സിപി ഓ മാരായ ഷിഫിൻ.കെ, സജേഷ്, പ്രിൻസ്.കെ മുഹമ്മദ് ബഷീർ.സി, ധന്യേഷ്.ടി, അനസ്.സി.ടി, സുനു.പി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.