മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു; തീരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദേശം

പാലക്കാട്: മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. അഞ്ച് സെന്റിമീറ്റർ വീതമാണ് നാലു ഷട്ടറുകളും തുറന്നിരിക്കുന്നത്. 112.36 മീറ്റർ ആണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. നിലവിൽ ഒരു മണിക്കൂറിൽ ഒരു സെന്റിമീറ്ററാണ് ജലനിരപ്പ് ഉയരുന്നത്.

റൂൾകർവ് പ്രകാരം 112.99 മീറ്ററാണ് സംഭരണശേഷി. ഇപ്പോൾ ആശങ്കാജനകമായ ജലനിരപ്പ് ഇല്ലെങ്കിലും മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ തുറന്നത്. മുക്കൈപ്പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.