കെട്ടി ഉടമകള്‍ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി


മലപ്പുറം: സര്‍ക്കാരിന് സമര്‍പ്പിച്ച വിവിധ ആവശ്യങ്ങളോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെ കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെട്ടിട ഉടമകള്‍ കലക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെട്ടിട ഉടമകള്‍ കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ അസോസിയേഷന്‍ സംസ്ഥാന പ്രസിന്റ് പഴേരി ഷെരീഫ് ഹാജി ഉദ്ഘാടനം ചെയ്യുന്നു


അസോസിയേഷന്‍ സംസ്ഥാന പ്രസിന്റ് പഴേരി ഷെരീഫ് ഹാജി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ എസ് മംഗലം അധ്യക്ഷത വഹിച്ചു. പി ഉബൈദുള്ള എം എല്‍ എ, ഡി സി സി പ്രസിഡന്റ് അഡ്വ വി എസ് ജോയ്,അഡ്വ എം കേശവന്‍ നായര്‍ എന്നിവര്‍ ധര്‍ണ്ണയെ അഭിവാദ്യം ചെയ്തു സംസ്ഥാന ജനറല്‍ സെക്രട്ടറി ജി നടരാജന്‍ പാലക്കാട്,സംസ്ഥാന സെക്രട്ടറിമാരായഅലികുഞ്ഞ് കൊപ്പന്‍,ചങ്ങരംകുളം മൊയ്തുണ്ണി,കെ മുഹമ്മദ് യൂനുസ്സ്, ജില്ലാ ജനറല്‍ സെക്രട്ടറി പി പി അലവിക്കുട്ടി മാസ്റ്റര്‍,കെ ഫസല്‍ മുഹമ്മദ്, കെ മുഹമ്മദ് യൂനുസ്സ് തുടങ്ങിയവര്‍ സംസാരിച്ചു.
കെട്ടിട,വീട് നികുതി വര്‍ഷം തോറും അഞ്ച് ശതമാനം വര്‍ദ്ധന നടപ്പാക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക,ഭൂമി രജിസ്‌ട്രേഷനില്‍ കെട്ടിടങ്ങളുടെയും വീടിന്റെയും വിലയുടെ 10 ശതമാനംഅധിക ഫീസ് ചുമത്തിയത് ഒഴിവാക്കുക,വ്യാപാര ലൈസന്‍സ് പുതുക്കാന്‍ കെട്ടിട ഉടമയുടെ സമ്മത പത്രം നിര്‍ബന്ധമാക്കുക തുടങ്ങി പതിനഞ്ചോളം ആവശ്യങ്ങളാണ് സര്‍ക്കാരിന് മുന്നില്‍ കെട്ടിട ഉടമകള്‍ ഉന്നയിക്കുന്നത്.