തിരൂർ- എടപ്പാൾ റോട്ടറി ഇൻറർ ക്ലബ് മീറ്റ്

തിരൂർ റോട്ടറി ക്ലബും എടപ്പാൾ റോട്ടറിയും “വി അർ ലിങ്ക്ഡ് ” എന്ന പേരിൽ ഇൻ്റർ ക്ലബ് മീറ്റ് സംഘടിപ്പിച്ചു.
തിരൂർ ഗ്രേയ്സ് റസിഡൻസിയിൽ ചേർന്ന യോഗം റോട്ടറി 3204 ഡിസ്ട്രിക്റ്റ് ജനറൽ സെക്രട്ടറി ഡോ.അനിൽ മേലേത്ത് ഉദ്ഘാടനം ചെയ്തു.


പുതിയ കാലഘട്ടത്തിൻ്റെ ആവശ്യങ്ങളെ തിരിച്ചറിഞ്ഞ് സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് ,സുസ്ഥിര വികസനത്തിൽ തദ്ദേശ സ്ഥാപനങ്ങളോട് ചേർന്ന് ക്ലബുകൾ പ്രവർത്തിക്കണം. ഇതിനായി ഗ്ലോബൽ ഗ്രാൻ്റ് ഉൾപ്പടെയുള്ള പദ്ധതികൾ ഉപയുക്തമാക്കാൻ കഴിയണമെന്ന് മുഖ്യ പ്രഭാഷകനായ ഡിസ്ക്ട്രിറ്റ് കോർഡിനേറ്റർ മോഹൻദാസ് മേനോൻ ആഹ്വാനം ചെയ്തു.
അർഹരായ മുഴുവൻ ആളുകൾക്കും ഈ വർഷം വീൽ ചെയറുകൾ നൽകുമെന്ന് അദ്ധ്യക്ഷം വഹിച്ച റോട്ടറി തിരൂർ പ്രസിഡൻ്റ് ഡോ. ജിതിൻ ഡേവിസ് പറഞ്ഞു.
2022-23 വർഷത്തെ പ്രവർത്തന രൂപരേഖ എടപ്പാൾ റോട്ടറി പ്രസിഡൻ്റ് ദിലീപ് കുമാർ അവതരിപ്പിച്ചു.
ക്ലബുകൾ സംയുക്തമായി നടപ്പാക്കുന്ന സൗജന്യ കാൽമുട്ട് സർജറി പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതി നടത്തിപ്പിനായി 20 ലക്ഷം രൂപയുടെ കരാർ അംഗീകരിച്ചു.
ഇന്ത്യൻ സ്വാതന്ത്രൃത്തിൻ്റെ അമൃതവർഷാചരണത്തിൻ്റെ ഭാഗമായി ഇരു മേഖലകളിലായി 4 കോടി രൂപയുടെ പ്രവർത്തന പദ്ധതിക്ക് രൂപം നൽകി അംഗീകരിച്ചു
വ്യാപാര – സാമൂഹ്യ-സാംസ്കാരിക രംഗത്തെ മികവ് മുൻനിർത്തി തിരൂരിലെ വ്യാപാര പ്രമുഖനും പ്രവാസി വ്യവസായിയുമായ AAK മുസ്തഫക്ക് ബെസ്റ്റ് ബിസിനസ് മാൻ ഓഫ് ദി ഇയർ
2021- 22 പുരസ്കാരം നൽകി ആദരിച്ചു.
2022 ഓഗസ്റ്റ് മാസം റോട്ടറി അംഗത്വ വിതരണ മാസമായി ആചരിക്കും.

കാലിക്കറ്റ് റീജിയൻ സെക്രട്ടറി ഡോ.വിനയ് കുമാർ, ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് കോഡിനേറ്റർ ബിജു മേനോൻ ,അസിസ്റ്റൻറ് ഗവർണർമാരായ പ്രസാദ് വടക്കേടം, നരേന്ദ്രദേവ് ,
ഡോ.അനിൽ കുര്യാക്കോസ്, അഡ്വ.റഷീദ് ഊത്തക്കാടൻ, കെ.ടി.ഹംസ, ഡോ.സുനിൽകുമാർ, ഗിരീഷ് എ, പ്രകാശ് പുളിക്കപ്പറമ്പിൽ,
IPP നിയാസ്, ഡോ. ഫാസിൽ.ജയപ്രകാശ് എന്നിവർ സംസാരിച്ചു.
കലാവിരുന്നും സംഘടിപ്പിച്ചു.