മദ്യനിരോധന സമിതി സൗഹൃദ സംഗമം
മലപ്പുറം: ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി സൗഹൃദ സംഗമം നടത്തി. മലപ്പുറത്ത് നടന്ന പരിപാടി സമിതി സംസ്ഥാന ട്രഷറര്‍ സിദ്ദീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു.പി കെ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.ലഹരി ഉപയോഗവും മതാന്ധതയും സത്യസന്ധതയില്ലാത്ത കക്ഷി രാഷ്ട്രീയവുമാണ് മാനവ സൗഹൃദങ്ങള്‍ നഷ്ടപ്പെടുന്നതെന്ന് യോഗം വിലയിരുത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് ഏട്ടന്‍ ശുകപുരം ,റശീദ് കണ്ടനകം സത്യന്‍ വളാഞ്ചേരി പി വി ഉദയകുമാര്‍, റസാഖ് മാസ്റ്റര്‍ മലപ്പുറം എന്നിവര്‍ സംസാരിച്ചു. ആഗസ്റ്റ് 14 ന് മലപ്പുറത്ത് സമിതി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന സന്ദേശ പ്രഭാഷണവും പ്രൊഫ എം പി മന്‍ മദന്‍ അനുസ്മരണവും വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.