ഓണകാലത്ത് മയക്കുമരുന്ന് ലോബിക്ക് പൂട്ടിടാനുറച്ച് എക്സ്സൈസ്; പരിശോധനയ്ക്കിടെ ഇൻസ്‌പെക്ടർക്ക് പരിക്ക്; തിരൂർ സ്വദേശി അറസ്റ്റിൽ

മലപ്പുറം: ഓണകാലത്ത് വൻ ലാഭം പ്രതീക്ഷിച്ച് സജീവമാകുന്ന മയക്കുമരുന്ന് ലോബിക്ക് പൂട്ടിടാനുറച്ച് എക്സ്സൈസ് വകുപ്പ് പ്രവർത്തനങ്ങൾ ശക്തമാക്കി.പെരിന്തൽമണ്ണ രാമപുരത്ത് വാടകക്ക് റൂമെടുത്ത് കാറിൽ മയക്കുമരുന്ന് വില്പന നടത്തിവരികയായിരുന്ന നാല് പേരെ ഇന്നലെ മാരുതി സ്വിഫ്റ്റ് കാർ സഹിതം എക്സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും പെരിന്തൽമണ്ണ റൈഞ്ച് അറസ്റ്റ് ചെയ്തു.

ഇവരിൽ നിന്നും 21gm പുതുതലമുറ മയക്കുമരുന്നായ MDMA,140ഗ്രാം കഞ്ചാവ് KL 07 BX 772നമ്പർ മാരുതി സിഫ്റ്റ് കാർ എന്നിവ പിടിച്ചെടുത്തു.1ഗ്രാമിന്റെ പാക്കറ്റുകളിലാക്കി ഗ്രാമിന് 5000 രൂപ വിലക്കാണ് ഇവർ വില്പന നടത്തികൊണ്ടിരുന്നത്. എക്സ്സൈസും പോലീസും പിന്തുടരുന്നില്ലെന്ന് ഉറപ്പുവരുത്തി വാഹനത്തിൽ കറങ്ങിയാണ് ഇവർ വില്പന നടത്തിയിരുന്നത്.രാമപുറത്ത് വാടകക്ക് താമസിക്കുന്ന തീരുർ വൈലത്തുർ സ്വദേശി ജാഫറലി (37വയസ്സ് ), വടക്കേമണ്ണ പാടത്തുപീടിയേക്കൽ മുഹമ്മദ്‌ ഉനൈസ് (25വയസ്സ് ),ചെമ്മങ്കടവ് പൂവൻതൊടി മുഹമ്മദ്‌ മാജിദ് (26വയസ്സ് ), കൂട്ടിലങ്ങാടി മെരുവിൻകുന്ന് സ്വദേശി 19കാരൻ എന്നിവരാണ് അറസ്റ്റിലായത്.
എക്സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗങ്ങൾ എക്സ്സൈസ് ഇൻസ്‌പെക്ടർ മാരായ പി കെ മുഹമ്മദ്‌ ഷഫീഖ്, ഷിജുമോൻ, പ്രിവന്റീവ് ഓഫീസർമാരായ കെ ഷിബു ശങ്കർ,പ്രദീപ്‌ കുമാർ കെ സിവിൽ എക്സ്സൈസ് ഓഫീസർമാരായ അരുൺകുമാർ കെ എസ്, നിതിൻ ചോമാരി, വിനീഷ് പി ബി പെരിന്തൽമണ്ണ എക്സ്സൈസ് ഇൻസ്‌പെക്ടർ ശ്രീധരൻ, അസി. എക്സ്സൈസ് ഇൻസ്‌പെക്ടർ ഹരിദാസൻ പി,പ്രിവന്റീവ് ഓഫീസർമാരായ പി എസ് പ്രസാദ്,കെ കുഞ്മുഹമ്മദ് സിവിൽ എക്സ്സൈസ് ഓഫീസർമാരായ തേജസ്, ദിനേഷ് വനിത സിവിൽ എക്സ്സൈസ് ഓഫീസർ സജ്‌ന എന്നിവരാണ് കേസ് കണ്ടെടുത്തത്.


ദിവസങ്ങൾക്ക് മുമ്പ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും മലപ്പുറം എക്സ്സൈസ് റൈഞ്ച് പാർട്ടിയും കൊണ്ടോട്ടി മൊറയൂർ നിന്നും 72കിലോഗ്രാം ഗഞ്ചാവും 52ഗ്രാം MDMA യുമായി ദമ്പദികളടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്ത് കേസ് എടുത്തിരുന്നു. ഇവർ ഇപ്പോൾ മഞ്ചേരി ജയിലിൽ റിമാൻഡിലാണ്.
ഓണത്തോടാനുബന്ധിച്ച് ജില്ലയിൽ മയക്കുമരുന്ന് ലോബികൾക്കെതിരെഎക്സ്സൈസ് ശക്തമായ പ്രവർത്തനങ്ങൾ നടത്തുന്നതായും ഈ കേസിൽ തന്നെ തുടരന്വേഷണത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും എൻഫോസ്‌മെന്റ് ചുമതലയുള്ള മലപ്പുറം അസി. എക്സ്സൈസ് കമ്മിഷണർ കെ എസ് നിസാം പറഞ്ഞു.