സര്‍ഗ്ഗ വനിതാ ജില്ലാ സമ്മേളനം നടത്തി


മലപ്പുറം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ വനിതാ വിഭാഗമായ സര്‍ഗ്ഗ വനിത ജില്ലാ സമ്മേളനം മലപ്പുറം കോട്ടക്കുന്ന് ബാങ്ക് എംപ്ലോയീസ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു.

സര്‍ഗ്ഗ വനിത ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്യുന്നു

സര്‍ഗ്ഗ വനിതാ സംസ്ഥാന കമ്മിറ്റി അംഗം ഷീല രാജന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ അജിത നമ്പ്യാര്‍ മുഖ്യപ്രഭാഷണം നടത്തി. നന്മ ജില്ലാ പ്രസിഡന്റ് ലുഖ്മാന്‍ അരീക്കോട് ക്ലാസടുത്തു.  ജില്ലാ പഞ്ചായത്ത് മെമ്പര്‍ സെലീന ടീച്ചര്‍, സര്‍ഗ വനിത കോഴിക്കോട് ജില്ല സെക്രട്ടറി ഷിയാ എയ്ഞ്ചല്‍, ശോഭാ തിരുവാലി എന്നിവര്‍ പ്രസംഗിച്ചു. ഈ മാസം 29, 30, 31 തീയതികളിലായി മലപ്പുറത്ത് നടക്കുന്ന നന്മയുടെ ആറാം സംസ്ഥാന സമ്മേളനം വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു. ഭാരവാഹികളായി ശ്രീമതി തവനൂര്‍ (പ്രസി) ഷീല രാജന്‍, വിജയലക്ഷ്മി നിലമ്പൂര്‍ (വൈസ് പ്രസിമാര്‍) വിജിലാ കൊണ്ടോട്ടി (സെക്ര) ഉഷലിജോ, സുഭദ്ര ചെറുകോട് (ജോ സെക്ര മാര്‍) ബിന്ദു കാലടി (ട്രഷ). എന്നിവരെ തെരഞ്ഞെടുത്തു.