Shobika

ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കി

മലപ്പുറ: ഫെഡറല്‍ ബാങ്ക് മാനേജ്‌മെന്റിന്റെ തുടര്‍ച്ചയായ കരാര്‍ ലംഘന തൊഴിലാളി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ഇന്ന് എംപ്ലോയീസ് യൂണിയന്‍ (എഐബിഇഎ) നേതൃത്വത്തില്‍ അഖിലേന്ത്യാ വ്യാപകമായി ജീവനക്കാര്‍ പണിമുടക്കി.നിയമപരമായ നടപടികളൊന്നും ഇല്ലാതെ,
യൂണിയന്‍ വൈസ് പ്രസിഡന്റ് സുമിത് നമ്പ്യാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് ഇന്ന് മിന്നല്‍ പണിമുടക്കം നടത്തിയത്.
പണിമുടക്കിയ ജീവനക്കാര്‍ ഇന്ന് വിവിധ റീജനല്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ ധര്‍ണ്ണ നടത്തി. മലപ്പുറത്ത് നടന്ന ധര്‍ണ്ണ പി.ഉബൈദുള്ള എംഎല്‍എ ഉല്‍ഘാടനം ചെയ്തു.

1 st paragraph
പണിമുടക്കിയ ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍, മലപ്പുറത്ത് റീജനല്‍ ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ, പി.ഉബൈദുല്ല എം.എല്‍.എ.ഉല്‍ഘാടനം ചെയ്യുന്നു

എംപ്ലോയീസ് യൂണിയന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സി.ആര്‍.ശ്രീ ലസിത് വിശദീകരിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി എം എ റസാഖ്, എസ് ടി യു സംസ്ഥാന അസി.സെക്രട്ടരി അബ്ദുല്‍ നാസര്‍, എ.അഹമ്മദ്, എം കെ സോമസുന്ദരന്‍, സി എച്ച് ഉമ്മര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.കേന്ദ്ര കമ്മറ്റിയംഗം രാഗേഷ് സ്വാഗതവും, റീജനല്‍ സെക്രട്ടരി കെ.പി.രാജഗോപാലന്‍ നന്ദിയും പറഞ്ഞു. ശ്രീനാഥ്, ഹരി നാരായണന്‍, പ്രശാന്ത്, സുരേഷ്, വിനോദ് ,അനില, ചിത്ര, രാജന്‍ പുല്ലാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

2nd paragraph