മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ എസ് എസ് എല്‍ സി ,പ്ലസ്ടു വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
മലപ്പുറം :ജീവിതത്തിലെ പ്രതിസന്ധികളും പ്രതിബന്ധങ്ങളും മറികടന്ന് ഉന്നത വിജയം കൈവരിക്കാന്‍ ശ്രമം നടത്തുകയും ആത്മ ധൈര്യത്തോടെ ജീവിതം നയിക്കുയും ചെയ്യുന്നവരുമാണ് യഥാര്‍ത്ഥ നായകരെന്ന് ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ് അഭിപ്രായപായപ്പെട്ടു.
എടരിക്കോട് പി കെ എം എം ഹയര്‍സെക്കണ്ടി സ്‌കൂളിലെ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ എസ് എസ് എല്‍ സി ,പ്ലസ്ടു വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ സ്‌കൂള്‍ മേനേജ്‌മെന്റ് ഒരുക്കിയ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്സ് നേടിയ എസ് എസ് എല്‍ സി വിഭാഗത്തിലെ 265 കുട്ടികളെയും പ്ലസ് ടുവിലെ 100 കുട്ടികളെയും ചടങ്ങില്‍ ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ ബഷീര്‍ എടരിക്കോട് അധ്യക്ഷത വഹിച്ചു.മുന്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രി പി കെ അബദുറബ്ബ് മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പാള്‍ കെ മുഹമ്മദ് ഷാഫി, പഞ്ചായത്ത് പ്രസിഡന്റ് മണമ്മല്‍ ജലീല്‍,ഹയര്‍സെക്കണ്ടറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സി മനോജ് കുമാര്‍, ഡോ നിയാസ്,കെ എ മുനീര്‍,ഹെഡ്മാസ്റ്റര്‍ പി ബഷീര്‍,കെ പി നാസര്‍, പി എം ആശിഷ്,പ്രമോദ് വാഴങ്കര തുടങ്ങിയവര്‍ സംസാരിച്ചു.
