Fincat

വീട്ടിൽ കയറി മാതാവിനെയും സഹോദരിയെയും ബന്ധുവിനെയും ആക്രമിച്ചയാൾ അറസ്റ്റിൽ

കരുവാരക്കുണ്ട്: സ്വത്ത് തർക്കത്തിൻ്റെ പേരിൽ വീട്ടിൽ അതിക്രമിച്ച് കേറി സ്വന്തം മാതാവിനെയും സഹോദരിയെയും മാതൃസഹോദരിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവിനെ കരുവാരക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു.

1 st paragraph

കരുവാരക്കുണ്ട് കക്കറ സ്വദേശി മുതിരക്കുളവൻ സിദ്ദീഖിനെയാണ് ബന്ധുക്കളുടെ പരാതിയിൽ കരുവാരക്കുണ്ട് സി.ഐ , സി കെ നാസറും പാർട്ടിയും അറസ്റ്റ് ചെയ്തത്. ഒരു വർഷം മുമ്പ് സഹോദരിയുടെ വീട് നശിപ്പിച്ച സംഭവത്തിൽ ഒരു വർഷത്തെ ജയിൽ വാസത്തിനു ശേഷം ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഒരാഴ്ചക്കുള്ളിൽ ആണ് വീണ്ടും അക്രമം നടത്തിയത്. പ്രതി മയക്കുമരുന്നിന് അടിമയാണ് എന്ന് നാട്ടുകാർ പറയുന്നു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു…

2nd paragraph