ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

മലപ്പുറം: കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് മലപ്പുറം മഞ്ചേരി റോഡിലെ പാണ്ടി ബില്‍ഡിംഗില്‍ സംസ്ഥാന പ്രസിഡന്റ് പഴേരി ഷരീഫ് ഹാജി ഉദ്ഘാടനം ചെയ്തു.


ജനറല്‍ സെക്രട്ടറി ജി.നാടരാജന്‍ അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് സെക്രട്ടറി പി.പി.അലവിക്കുട്ടി, വൈസ് പ്രസിഡന്റ് കെ.എസ്.മംഗലം, സെക്രട്ടറിമാരായ അലിക്കുഞ്ഞ് കൊപ്പന്‍, ചങ്ങരംകുളം മൊയ്തുണ്ണി, ജില്ല ദാവാഹികളായ കെ.ആലിക്കോയ ഹാജി, തൊടുവില്‍ അഷ്‌റഫ്, എം.സഹദേവന്‍, എടവണ്ണ ഷാജി, വി.ടി.മുഹമ്മദ് റാഫി കാളികാവ്, ഉമ്മര്‍ സബാന, ഒ.കെ മൊയ്തീന്‍ വണ്ടൂര്‍, ബഷീര്‍ മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.