സഹകരണ സംഘങ്ങളിലെ കലക്ഷന്‍ മേഖലയില്‍ ജോലിചെയ്യുന്നവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടും – അഡ്വ. യു എ ലത്തീഫ്
മലപ്പുറം : കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ജോലിസ്ഥിരത ഉറപ്പു വരുത്തുക, പെന്‍ഷന്‍ ഇന്‍സെന്റീവ് യഥാസമയം നല്‍കുക, ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ കമ്മീഷന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തുക, പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കമ്മീഷന്‍ വര്‍ദ്ധിപ്പിക്കുക, ജീവനക്കാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും മുന്‍കാല പ്രാബല്യത്തില്‍ കമ്മീഷന്‍ ജീവനക്കാര്‍ക്കും ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോ ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് കലക്ടേഴ്‌സ് യൂണിയന്‍ (എസ് ടി യു ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു എ ലത്തീഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. സഹകരണ സംഘങ്ങളിലെ കലക്ഷന്‍ മേഖലയില്‍ ജോലിചെയ്യുന്നവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുംമെന്ന് യു എ ലത്തീഫ് പറഞ്ഞു.
വര്‍ക്കിംഗ് പ്രസിഡന്റ് ഇബ്രാഹിം പള്ളത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി ഇസ്മായില്‍ മൂത്തേടം, നൗഷാദ് മണ്ണിശ്ശേരി, ടി പി എം ബഷീര്‍, വല്ലാഞ്ചിറ മജീദ്, ഹാരിസ് ആമിയന്‍ പ്രസംഗിച്ചു. എ മൊഹിയുദ്ദീന്‍ അലി, മുജീബ് മമ്പാട്, പി. കെ. അബ്ദുല്‍ റഷീദ്, അലി മേലേതില്‍, യു എ ജലീല്‍, സത്താര്‍ മഞ്ചേരി, അസീസ് വെളിമുക്ക്, സലാം പരപ്പനങ്ങാടി , താജുദ്ദീന്‍ മക്കരപറമ്പ്, തൗഫീഖ് എടവണ്ണ, മുഹമ്മദലി കട്ടുപ്പാറ എന്നിവര്‍ നേതൃത്വം നല്‍കി.