എഞ്ചിനീയറിംഗ് പഠനത്തിനായുള്ള എ.പി.ജെ. സ്കോളർഷിപ്പിന് വേണ്ടിയുള്ള ഇന്റർവ്യൂ 13 ന് ശനിയാഴ്ച തിരൂർ ടൗൺഹാളിൽ

കലാം മേളയും എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പിന്റെ ( 130 ലക്ഷം രൂപ ) പ്രഖ്യാപനവും ട്രസ്റ്റിന്റെ വാർഷികാഘോഷവും ട്രസ്റ്റ് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനവും


തിരൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്ത്യയുടെ മിസൈൽമാൻ എന്നറിയപ്പെട്ടിരുന്ന മുൻ രാഷ്ട്രപതി
എപിജെ അബ്ദുൽ കലാമിന്റെ ഇഷ്ടവിഷയമായ എൻജിനീയറിങ് പഠനത്തിന്
പ്ലസ്ടു വിന് ഉയർന്ന മാർക്ക് വാങ്ങിയ മലപ്പുറം ജില്ലയിലെ അശരണരായ 75 വിദ്യാർത്ഥികൾക്ക് അർഹതക്കനുസരിച്ച് 50 മുതൽ 100 ശതമാനം വരെ സ്കോളർഷിപ്പ് നൽകുന്നതിന് തിരൂരിലെ എപിജെ അബ്ദുൽ കലാം ട്രസ്റ്റ് കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്ടിട്യൂഷൻസ്മായി ചേർന്ന് ആവിഷ്കരിച്ച പദ്ധതിയുടെ ഗുണഭോക്താക്കളായ 75 വിദ്യാർത്ഥികളെ കണ്ടെത്താനായുള്ള അഭിമുഖം ഈ മാസം 13 ന് ശനിയാഴ്ച്ച രാവിലെ 10 മണിക്ക് തിരൂർ ടൗൺ ഹാളിൽ വെച്ച് നടക്കും. താൽപര്യമുള്ള വിദ്യാർത്ഥികൾ രക്ഷിതാക്കളോടൊപ്പം റേഷൻ കാർഡ്, എസ്.എസ്.എൽ.സി , പ്ലസ്ടു സർട്ടിഫിക്കറ്റുകൾ സഹിതം എത്തിച്ചേരേണ്ടതാണ്. നേരത്തെ അപേക്ഷിച്ചിട്ടുള്ളവർക്കും അല്ലാത്തവർക്കും അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് 9605494444, 7025335111.

തെരഞ്ഞെടുക്കപെട്ടവരുടെ ലിസ്റ്റ് 13 ന് വൈകിട്ട് അഞ്ചിന് തിരൂർ ടൗൺ ഹാളിൽ നടക്കുന്ന ട്രസ്റ്റിന്റെ വാർഷിക ചടങ്ങിൽ പ്രഖ്യാപിക്കുന്നതാണ്. തെരഞ്ഞെടുക്കപെടുന്നവർക്ക് എം.ജി.എം. ഗ്രൂപിന്റെ എറണാകുളം മലപ്പുറം ജില്ലകളിലെ എഞ്ചിനീയറിംഗ് കാമ്പസുകളിലായിരിക്കും പ്രവേശനം നൽകുന്നത്.
മെഗാ സ്റ്റാർ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ വിദ്യാമൃതം – ഫാർമസി , പോളിടെക്നിക്, എഞ്ചിനീയറിംഗ് സ്കാളർഷിപ്പിന്നുള്ള അപേക്ഷകളും ടൗൺഹാളിൽ 13 ന് സ്വീകരിക്കുന്നതാണ്.

വീടിന്റെ താക്കോൽ ദാനം
കഴിഞ്ഞ മൂന്ന് വർഷമായി തിരൂർ കേന്ദ്രമാക്കി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ജീവ കാരുണ്യ പ്രസ്ഥാനമാണ് എപിജെ അബ്ദുൽ കലാം ചാരിറ്റബിൾ ട്രസ്റ്റ് . ട്രസ്റ്റിന്റെ കീഴിൽ ഒരേക്കർ സ്ഥലത്ത് പത്ത് നിർധന കുടുംബങ്ങൾക്കുള്ള വീട് നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. നിർമാണം പൂർത്തിയായ ഒരു വീടിന്റെ താക്കോൽ കൈമാറ്റം ആഗസ്റ്റ് പതിമൂന്നിന്ന് 3-ാം വാർഷിക പരിപാടിയിൽ നടത്തും. ട്രസ്റ്റിന്റെ കീഴിൽ സ്വപ്ന വീട് എന്ന പേരിലുള്ള അഗതിമന്ദിരവും പ്രവർത്തിച്ചു വരുന്നുണ്ട്. കൂടാതെ ട്രസ്റ്റിന്റെ കീഴിൽ സൗജന്യ ഡയാലിസ് സെന്റർ , മാനസിക രോഗമുള്ളവർക്കുള്ള പുനരധിവാസ കേന്ദ്രം, സാംസ്കാരിക നിലയം, ലൈബ്രറി എന്നിവയെല്ലാം നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് വേണ്ട ഭൂമി ഉദാര മതിയായ കോഹിനൂർ നൗഷാദാണ് വിട്ട് നൽകിയിട്ടുള്ളത് . തിരൂർ തെക്കുംമുറിയിൽ പോളിടെക്നിക്കിന്റെ പിൻവശത്തുള്ള സ്ഥലത്താണ് ഇവ നിർമിച്ചു വരുന്നത്. .എപിജെ അബ്ദുൽ കലാം ചാരിറ്റബിൾ ട്രസ്റ്റിന്റെ 3-ാം വാർഷികാഘോഷ പരിപാടികൾ ആഗസ്റ്റ് 13ന് തിരൂർ ടൗൺഹാളിൽ ഫിഷറീസ്, ഹജ്ജ് ,, വഖഫ് , കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉൽഘാടനം ചെയ്യും , മന്ത്രി അഹമ്മദ് ദേവർ കോവിൽ , അബ്ദുസ്സമദ് സമദാനി എംപി, എംഎൽഎ മാരായ കുറുക്കോളി മൊയ്തീൻ, എപി അനിൽകുമാർ , പി നന്ദകുമാർ , ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ, എന്നിവർ പങ്കെടുക്കും .

തിരംഗാ റാലി
മലപുറം ജില്ലാ എൻ.എസ്.എസ്. ടെക്നിക്കൽ സെല്ലിന്റെയും എൻ.സി.സി , ജില്ലാ ട്രോമാ കെയർ , ലീഡ്സ് എസ്.എസ്.എം പോളിടെക്നിക്ക് , എ.പി.ജെ. ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ നൂറ് കണക്കിന് യുവതി – യുവാക്കളെ പങ്കെടുപ്പിച്ച് ആസാദികാ അമൃത് മഹോൽസവ് തിരംഗ ഘോഷയാത്ര കുറുക്കോളി
മൊയ്തീൻ എം.എൽ എ യുടെയും നഗരസഭാ ചെയർപേഴ്സൺ എ.പി. നസീമ, വൈസ് ചെയർമാൻ പി.രാമൻകുട്ടി, ഡി.വൈ.എസ്.പി. വി.വി. ബെന്നിയുടെയും നേതൃത്വത്തിൽ രാവിലെ പത്തിന് തിരൂർ പൂങ്ങോട്ട് കുളം ദാറുസലാം മാൾ പരിസരത്ത് നിന്നും ആരംഭിച്ച് ബസ്റ്റാന്റ് പരിസരത്ത് കൂടി സമ്മേള വേദിയായ ടൗൺഹാളിലേക്ക് എത്തിച്ചേരുന്നതോടെ വാർഷിക പരിപാടികൾ ആരംഭിക്കും. തുടർന്ന് ദേശീയ പതാക ഉയർത്തും. തുടർന്ന് 10.30 ന് ടൗൺഹാളിൽ നടക്കുന്ന സംരംഭകത്വ സെമിനാറിൽ ഡോ. നിഷാദ്, അബ്ദുൽ ലത്തീഫ് എന്നിവർ ക്ലാസുകൾ നയിക്കും.

കലാം മേള

  1. മണിക്ക് ഡോ. സഹൽ ബാബുവിന്റെ ബബിൾ ഷോയും മെന്റലിസ്റ്റ് താഹിർ കൂട്ടായിയുടെ മാജിക് ഷോയും നടക്കും. കൂടാതെ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും കലാം മേളയും തുടർന്ന് വൈകുന്നേരം 5.30 ന് പൊതുസമ്മേളനവും അവാർഡ് ദാനവും നടക്കും. വൈകിട്ട് 7 മണിക്ക് പ്രശസ്ത പിന്നണി ഗായകൻ സിയാഉൽഹഖ് & ടീം അവതരിപ്പിക്കുന്ന സംഗീത സന്ധ്യയും ഉണ്ടായിരിക്കും . വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ :- അഡ്വ.പി നസറുള്ള (സ്വാഗത സംഘം ചെയർമാൻ) . ഫിറോസ് നാലകത്ത് ( സ്വാഗത സംഘം ജനറൽ കൺവീനർ).
    സി എം ടി മഷ്ഹൂദ്(കൺവീനർ പ്രോഗ്രാം കമ്മിറ്റി) . കെ.പി. ഒ റഹ്മത്തുല്ല ( ചെയർമാൻ മീഡിയകമ്മിറ്റി) ….. കെകെ റസാക്ക് ഹാജി (കൺവീനർ മീഡിയകമ്മിറ്റി) .
    ഖാദർ കെ.എ. ( ജില്ലാ കോർഡിനേറ്റർ എൻ.എസ്. എസ്. ടെക്നിക്കൽ സെൽ ) കെ അബ്ദുൽ കാദർ പഞ്ചമി (ജോയിന്റ് കൺവീനർ സ്വാഗത സംഘം)
    കുറ്റിയിൽ സുശീല,
    കെ പി ഷംസാബി, നാജിറ അഷ്‌റഫ്‌, സാബിറ നാസർ,
    അഡ്വ സബീന,
    ഷൈമ